Hot Posts

6/recent/ticker-posts

സുൽത്താൻ്റെ തണലിലെ അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം ശുചീകരിച്ചു

തലയോലപറമ്പ്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, തലയോലപറമ്പ് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീറിൻ്റെ കഥകളുമായി അഭേദ്യമായ ബന്ധമുള്ള പാലാംകടവിലെ സുൽത്താൻ്റെ തണലിലെ അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിൻ്റെ തീരവും ശുചീകരിച്ചു.
പുല്ലും പടർപ്പും മാലിന്യങ്ങളും തിങ്ങിയ പുഴയോരം ഹരിത കർമസേനാംഗങ്ങൾ, നാട്ടുകാർ, ജനപ്രതിനിധികൾ ചേർന്നാണ് ശുചീകരിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുവാപ്പള്ളി ശുചീകരണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസൻ്റ് അധ്യക്ഷത വഹിച്ചു.   
ഹരിതം എൻ്റെ ഗ്രാമംസിഗ്നേച്ചർ ചലഞ്ച് തലയോലപറമ്പ് എസ് ഐ പി.എസ്.സുധീരൻ നിർവഹിച്ചു. മുതിർന്ന ഹരിത കർമസേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മവർഗീസ്, സെലിനാമ്മജോർജ്, പഞ്ചായത്ത് അംഗം അഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ ആദരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മവർഗീസ്, സെലിനാമ്മജോർജ്, നയനബിജു, പഞ്ചായത്ത് അംഗങ്ങളായ അനിചള്ളാങ്കൽ, അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മബാംബു, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എ.എസ്.വേണു, ശുചിത്വ സൗഹൃദ വേദി ജില്ലാ കോ-ഓർഡിനേറ്റർ പി.ഐ. സജിത്ത്, നജീബ് കണ്ടത്തിൽപറമ്പ്, സക്കീർമലബാർ തുടങ്ങിയവർ പ്രസംഗിച്ചു.  
ബ്ലോക്ക് മെമ്പർ തങ്കമ്മ വർഗീസിൻ്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും തുടർന്ന് 2.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൂവാറ്റുപുഴ ആറിന്റ തീരത്ത് അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം പുനരുദ്ധരിച്ചത്. 
ബഷീറിൻ്റെ നിരവധി കഥകളിൽ പരാമർശിക്കപ്പെടുന്ന പാലാംകടവിലെ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രത്തിൻ്റെ സമീപത്തായി ബഷീർ സ്മാരകവും ലൈബ്രറിയും സ്മാരക വളപ്പിൽ ബഷീറിൻ്റെ അർദ്ധകായ പ്രതിമയുമുണ്ട്. 
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ