പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ അനുസ്മരിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും പ്രത്യേക പ്രാർത്ഥനകളും നടന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീർത്ഥാടകരും പ്രാർത്ഥനാനിർഭരമായ ഈ യാത്രയിൽ പങ്കുചേർന്നു. മലമുകളിലെ വലിയ കുരിശിന് ചുവട്ടിൽ നടന്ന സമാപന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

