തിരുവനന്തപുരം: വാളയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ക്വാറന്റെനില്‍ കഴിയുകയായിരുന്ന രമ്യാ ഹരിദാസ് എംപിക്കും കെ. ബാബു എംല്‍എയ്ക്കും കോവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ പുറത്തു വന്ന പരിശോധന ഫലത്തില്‍ അനില്‍ അക്കര എംഎല്‍എക്കും ടി.എന്‍. പ്രതാപന്‍ എംപിക്കും കോവിഡ് നെഗറ്റീവ് ആയിരുന്നു.
വാളയാര്‍ അതിര്‍ത്തിയില്‍ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജനപ്രതിനിധികളോട് ക്വാറന്റെനില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചത്. അതേസമയം, കോവിഡ് ബാധിതനുമായി സമ്പര്‍ക്കം നടത്തിയ മന്ത്രി എ.സി മൊയ്തീന് ക്വാറന്റെന്‍ നിര്‍ദേശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ നിരാഹാര സമരത്തിലാണ്. എംപി വീട്ടിലും എംഎല്‍എ ഓഫീസിലും ആണ് നിരാഹാരം ഇരിക്കുന്നത്.
