തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നാലു പേര്‍ വിദേശത്തുനിന്നും എട്ടു പേര്‍ കേരളത്തിനു പുറത്തുനിന്നും വന്നവരാണ്.
കണ്ണൂര്‍ അഞ്ച്, മലപ്പുറം മൂന്ന്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ ഇതുവരെ 642 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 142 പേരും. സംസ്ഥാനത്ത് ഇപ്പോള്‍ 72,000 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 71545 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൊവ്വാഴ്ച മാത്രം 119 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
