ന്യൂഡൽഹി : ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും 1 സ്റ്റാർ റിവ്യൂ കൊണ്ട് റേറ്റിംഗ് 2ൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ യൂട്യൂബ് vs ടിക് ടോക് തമ്മിലുള്ള യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. കാരിമിനാറ്റിയുടെ ട്രെൻഡിങ് വീഡിയോ ആയിരുന്ന യൂട്യൂബ് vs ടിക് ടോക് എന്ന വീഡിയോ വിവാദങ്ങൾക്ക് വഴിതെളിച്ചതിനാൽ ഇതിനോടകം തന്നെ യൂട്യൂബ് ആ വീഡിയോ പിൻവലിച്ചിരുന്നു. സംഭവത്തെ തുടർന്ന് കാരിമിനാറ്റി ആരാധകർ #BringBackCarryMinatiYoutubeVideo എന്നും #BanTikTok എന്നുമുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ് ആക്കിയിരുന്നു. ഇത് ടിക് ടോക് ആപ്പിനെ സാരമായി ബാധിച്ചു. ദിവസങ്ങൾക്ക് മുമ്പ് ടിക് ടോക് ആപ്പ് റേറ്റിംഗ് 4.6ൽ നിന്നും 3.8 ആയി കുറഞ്ഞു. റേറ്റിംഗ് കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ 2ൽ എത്തിനിൽക്കുന്നു.
ഒരു ആപ്പ് എന്ന നിലയിൽ വളരെ മോശമായ ഒരു നിലയിലേക്കാണ് ഇപ്പോൾ ടിക് ടോക് എത്തിയിരിക്കുന്നത്. ട്വിറ്റർ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ടിക് ടോക് ആപ്പിനെക്കാളേറെ യൂട്യൂബിനെ പിന്തുണക്കുന്നവരാണ്. അതിനാൽ തന്നെ യൂട്യൂബ് vs ടിക് ടോക് യൂദ്ധം എന്നവസാനിക്കും എന്നും പറയാൻ സാധിക്കില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് കാരി മിനാറ്റി(യഥാര്‍ഥ പേര് അജയ് നെഗാര്‍) പബ്ലിഷ് ചെയ്ത ഒരു യുട്യൂബ് vs ടിക് ടോക് വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ടിക് ടോകിലെ പ്രമുഖനാ അമിര്‍ സിദ്ധിക്കിയെയായിരുന്നു കാരിമിനാറ്റി ‘റോസ്റ്റ്’ ചെയ്തത്. അതിവേഗത്തിലായിരുന്നു കാരി മിനാറ്റിയുടെ ടിക് ടോക് റോസ്റ്റിംഗ് ജനപ്രിയമായത്. രണ്ട് മണിക്കൂറുകൊണ്ട് 10 ലക്ഷം ലൈക്ക് നേടിയ വീഡിയ 24 മണിക്കൂറാകുമ്പോഴേക്കും യുട്യൂബില്‍ 52 ലക്ഷം പേരുടെ ഇഷ്ടം നേടി. 24 മണിക്കൂറില്‍ വീഡിയോ കണ്ടതാകട്ടെ ഏതാണ്ട് രണ്ട് കോടി പേരും. എന്നാൽ ഈ വീഡിയോക്ക് അധികം ആയുസ്സുണ്ടായില്ല.യൂട്യൂബ് നയങ്ങൾക്കെതിരെയാണ് കാരിമിനാറ്റിയുടെ വീഡിയോ എന്ന കാരണം പറഞ്ഞ് യൂട്യൂബ് തന്നെ ഈ വീഡിയോ പിൻവലിക്കുകയായിരുന്നു. . തന്റെ വീഡിയോ പിന്‍വലിച്ചതിന്റെ വിഷമം പങ്കുവെച്ച് കാരിമിനാറ്റി ഇട്ട വീഡിയോ ഇതുവരെ 3.87 കോടി പേര്‍ കണ്ടു കഴിഞ്ഞു. 71 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോക്ക് പോലും ലഭിച്ചത്. ഇതെല്ലാം ടിക് ടോകിനെതിരായ പ്രതിഷേധത്തില്‍ അവസാനിച്ചതോടെ കൗമാരക്കാരുടെ പ്രിയ മാധ്യമമായ ടിക് ടോകിന് വന്‍ തിരിച്ചടി പ്ലേസ്റ്റോറില്‍ നേരിടേണ്ടി വന്നു.
Pic 1: 17 May at 5:41 IST— SUPER クロニクル (@DBSChronicles) May 19, 2020
Pic 2: 19 May at 5:36 IST
Tiktok rating drops from 4.5 to 2.0 on Playstore 😂👏 pic.twitter.com/2P1f4fXs5X
