തിരുവനന്തപുരം: ലോക്ഡൗണ്‍ നാലാംഘട്ട ഇളവില്‍ ജില്ലക്കകത്ത് പൊതുഗതാഗതം പുനരാരംഭിച്ച സാഹചര്യത്തില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളുമായി ബസുകള്‍ സര്‍വിസ് നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. നിര്‍ദേശങ്ങള്‍ അവഗണിച്ച് ചില സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ചു സര്‍വിസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ് അറിയിച്ചു.
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് എന്ന മഹാവിപത്ത് ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും -പൊലീസ് അറിയിച്ചു.
