ലോക്ഡൗണ്‍ കാലത്ത് പാചകം മുതല്‍ വര്‍ക്ക് ഔട്ട് വരെ അങ്ങനെ പല പ്രവര്‍ത്തിയില്‍ മുഴുകി ഇരിക്കുകയാണ് പല സിനിമതാരങ്ങളും. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു സുഹാന ഖാന്‍. ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്റെ മകളാണ് സുഹാന ഖാന്‍. താരപുത്രിയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ഒരു ആരാധക പിന്തുണ തന്നെയുണ്ട്. ഇപ്പോഴിതാ, സുഹാനയുടെ പുത്തന്‍ ഫോട്ടാകളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരിക്കുന്നത്.
സുഹാനയുടെ ബെല്ലി ഡാന്‍സ് ട്രെയിനര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണിത്. ലോക്ഡൗണ്‍ കാലത്തിനു മുന്‍പും പിന്‍പുമുളള ചിത്രങ്ങളാണിത്. കൊളാഷ് രൂപത്തിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരപുത്രിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നവരാണ് മിക്ക ആരാധകരും ഇപ്പോള്‍. സുഹാനയുടെ ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ ഫേട്ടോഷൂട്ടൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരുന്നു.
സുഹാന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് മുംബെെയിലെ വീട്ടിലെത്തിയത്. സുഹാന ഇപ്പോള്‍ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ആക്ടിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ്. മുൻപ് താരപുത്രിയുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു. ‘ദ് ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്നൊരു ഷോര്‍ട്ട് ഫിലിമും അടുത്തിടെ ചെയ്തിരുന്നു. അഭിനയത്തില്‍ താൽപര്യമുള്ള സുഹാനയ്ക്ക് കോളജ് പഠനകാലത്ത് നാടകത്തിനു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
