പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് വയർ ചാടുന്നത്. വ്യായാമക്കുറവ്, വലിച്ചുവാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരുപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് എന്നിവയെല്ലാമാണ് കാരണങ്ങൾ. ചിലരിൽ ടെൻഷനും സ്ട്രെസ്സും വരെ തടിവെയ്ക്കാൻ കാരണമാകുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ വയർ ചാടുന്നത് സാധാരണയുമാണ്. വയറും തടിയും കുറയ്ക്കാൻ ഒരുപാട് കൃത്രിമരീതികൾ ഉണ്ടെങ്കിലും വീട്ടുവൈദ്യങ്ങളിലെ ചില കൂട്ടുകളും നമ്മെ സഹായിക്കും.
വയറുകുറയ്ക്കുന്നതിന് ഏറ്റവും സഹായകമായത് ഇഞ്ചിയാണ്. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടുവർധിപ്പിച്ച് കൊഴുപ്പ് കത്തിച്ചുകളയാൻ ഇഞ്ചി സഹായിക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേർന്ന് ബ്ലഡ് സർക്കുലേഷന് സഹായിക്കുന്നു. ഇത് തലച്ചോർ, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.
തടി കുറയ്ക്കാൻ :
1. ഇഞ്ചി അല്പമെടുത്ത് നല്ലത് പോലെ ചതയ്ക്കുക. ഇത് രാത്രിയിൽ രണ്ട് ഗ്ലാസ് വെള്ളത്തിലിട്ട് അടച്ചുവെയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയിൽ തിളപ്പിച്ച് പകുതിയാക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും കാൽ ടീസ്പൂൺ തേനും ചേർക്കുക. മിശ്രിതം ഇളംചൂടാകുമ്പോഴേ തേൻ ചേർക്കാവൂ. ഇത് നല്ലത് പോലെ ഇളക്കിച്ചേർത്ത് വെറുംവയറ്റിൽ കുടിക്കുക. ഇത് കുടിച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം മാത്രം ചായയോ മറ്റ് ഭക്ഷണ പദാർഥങ്ങളോ കഴിക്കാവുന്നതാണ്. ഇത് അടുപ്പിച്ച് ഒന്ന് രണ്ടാഴ്ച ചെയ്താൽ വ്യത്യാസം കാണാവുന്നതാണ്.
2. തിളപ്പിക്കുന്ന വെള്ളത്തിൽ ഇഞ്ചിയിട്ട് കുടിക്കുന്നത് നല്ലതാണ്. ദഹനത്തിനും തടി കുറയ്ക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് ഇത്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ഇഞ്ചിക്ക് സാധിക്കുന്നു. ഇഞ്ചി ലേശം ഉപ്പ് ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി തിളപ്പിച്ച വെള്ളം. ഇഞ്ചിക്ക് വേദന സംഹാരിയായി പ്രവർത്തിയ്ക്കാനുള്ള കഴിവുണ്ട്. രക്തകുഴലുകളിലെ ബ്ലോക്കുകൾ നീക്കംചെയ്യുന്നു. കൂടാതെ കൊളസ്ട്രോൾ, പ്രമേഹം എന്നീ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. സ്തനാർബുദം പോലെയുള്ള അസുഖങ്ങൾക്കും നല്ലൊന്നാന്തരം മരുന്നാണിത്.
