മുബൈ: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 35,040 എന്ന റെക്കോഡ് വിലയില്‍ നിന്നാണ് ഇന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞത്. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.
കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണവില കൂടുന്നതിന്റെ പ്രധാനകാരണം. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വര്‍ണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയില്‍നിന്നാണ് ഈ ഇടിവുണ്ടായത്.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍വില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,735.04 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
