Hot Posts

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍; കയറേണ്ടത് പിന്‍വാതിലിലൂടെ, മാസ്‌ക് നിര്‍ബന്ധം




തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഹ്രസ്വദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുക കൂടുതല്‍ കരുതലോടെ. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. അതും ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രം. യാത്രക്കവസാനം മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.    

സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ല അടിസ്ഥാനത്തില്‍ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു.ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളു.

ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സര്‍വീസുകളുടെ എണ്ണം എന്നിവ ക്രമത്തില്‍: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്