കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാരക്കാമല സ്വദേശി മൊയ്തു (59), വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി(75) എന്നിവരാണ് മരിച്ചത്.
മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേവസി കളമശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലായിരുന്നത്. ജൂലൈ 25 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവസിക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു.