ലക്നോ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി മുൻ ജില്ലാ പ്രസിഡൻറ് സഞ്ജയ് ഖോഖർ ആണ് പ്രഭാതസവാരിക്കിടെ വെടിയേറ്റു മരിച്ചത്. ഇന്ന് രാവിലെ ഭാഗ്പതിലായിരുന്നു സംഭവം.
അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷി സ്ഥലത്തിലൂടെ നടക്കുമ്പോഴായിരുന്നു ആക്രമണം. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നുള്ളതിന് അറിവായിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദൃക്സാക്ഷികൾ ആരുമില്ലെങ്കിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.