കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാമത്തെ ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വർണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില.
സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിലും വിലയിൽ കുറവുണ്ടായി. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്.