തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 71 വയസുള്ള വിചാരണ തടവുകാരനാണ് കോവിഡ്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആൻറിജൻ പരിശോധനയിലൂടെയാണ് ഇയാളുടെ രോഗം കണ്ടെത്തിയത്.
ഇദ്ദേഹത്തിൻറെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കും. ഇതോടെ കൂടുതൽ തടവുകാരെ പരിശോധനയ്ക്കു വിധേയമാക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചു.