മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരിൽ മൂന്നു പേരുടെ കൂടി മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി.
പ്രദേശത്ത് മഴ മാറിനിൽക്കുന്നതിനാൽ കുടുതൽ വേഗത്തിൽ തിരച്ചിൽ നടത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. കൂടുതൽ ആഴത്തിൽ കുഴിയെടുത്തും വലിയ പാറകൾ പൊട്ടിച്ചും തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ്. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തിരച്ചിലിനു നേതൃത്വം നൽകുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നലെ തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.