മോസ്കോ: കോവിഡ് ലോകത്തെ തന്നെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ വൈറസിനെതിരെ രോഗപ്രതിരോധശേഷി നൽകുന്ന ലോകത്തെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. തൻറെ പെൺമക്കളിൽ ഒരാൾക്ക് ഇതിനകം കുത്തിവയ്പ് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ, ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു- മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തുന്നതിനിടെ പുടിൻ പ്രഖ്യാപിച്ചു.
കോവിഡ് പ്രതിരോധവാക്സിൻ ബുധനാഴ്ച രജിസ്റ്റർചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിൻറെ നിർമാണം റഷ്യ അടുത്തമാസം മുതൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്സിൻറെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നൽകിയിരുന്നു.