Hot Posts

6/recent/ticker-posts

ഇലക്ഷൻ ചൂടിലും വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ജനമൈത്രി പോലീസ്



പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ കൊടുമ്പിടി വിസിബിൻ്റെ സഹകരണത്തോടെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ജനമൈത്രി പോലീസ്‌.
ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ മുതൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പാലാ ബ്ലഡ് ഫോറം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ടെലിവിഷനുകളും മൊബൈൽ ഫോണുകളും വിതരണം ചെയ്തു വരുകയാണ്. 
ശിശുദിനത്തോടനുബന്ധിച്ച് ജനമൈത്രി പോലീസ്  വിവിധ പ്രദേശങ്ങളിലായി കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തതിൻ്റെ ഭാഗമായിട്ടാണ് പ്രവിത്താനം സ്കൂളിലെ വിദ്യാർത്ഥിക്ക് കൊടുമ്പിടി വിസിബിൻ്റെ സഹകരണത്തോടെ മൊബൈൽ ഫോൺ നൽകിയത്. വിസിബ് സെക്രട്ടറി കെ സി തങ്കച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ ഡി വൈ എസ് പി സാജു വർഗീസ് മൊബൈൽ ഫോണിൻ്റെയും പoനോപകരണങ്ങളുടെയും വിതരണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പാലാ എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റി, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗങ്ങങ്ങളായ സജി വട്ടക്കാനായിൽ, കെ ആർ സൂരജ്, ബീറ്റ് ഓഫീസർമാരായ സുദേവ് എസ്, പ്രബു കെ ശിവറാം എന്നിവർ പങ്കെടുത്തു
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും