Hot Posts

6/recent/ticker-posts

കൊവിഡിന്റെ മൂന്നാം തരംഗം അതിരൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ



രാജ്യത്ത്  കൊവിഡിന്റെ മൂന്നാം തരംഗം അതിരൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ. നിലവിലെ കൊവിഡ് സാഹചര്യം അനുസരിച്ച് രാജ്യത്ത് പ്രതിദിനം 7.2 ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്തേക്കാമെന്നും കാൺപൂർ ഐ ഐ ടി ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ മുന്നറിയിപ്പു നൽകി.



കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  മുൻ ദിവസത്തേക്കാൾ 44,889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 441 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. 1,88,157 പേർ രോഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി ഉയർന്നു. അതേസമയം രാജ്യത്ത് 8,961 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 0.79 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.


രോഗബാധിതരായ പലരും ആശുപത്രിയിൽ എത്തി ടെസ്റ്റ് ചെയ്യുന്നതിനു പകരം സ്വയം ടെസ്റ്റുകൾ നടത്തുന്നത് രോഗവ്യാപനം രൂക്ഷമാകുന്നതിനും ഔദ്യോഗികമായ കണക്കുകളിൽ കുറവു വരുന്നതിനും കാരണമാകുന്നുണ്ടെന്നും മനീന്ദ്ര പറഞ്ഞു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം