Hot Posts

6/recent/ticker-posts

മെഡിക്കൽ കോളേജിലെ ഡോക്ടർ മയക്കുമരുന്നുപയോഗിക്കവേ പിടിയിൽ, പതിനഞ്ച് ഡോക്ടർമാർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് മൊഴി.


തൃശൂർ മെഡിക്കൽ കോളേജിലെ അക്യിൽ മുഹമ്മദ്‌ ഹുസൈൻ ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്. ഇയാൾ കോഴിക്കോട് സ്വദേശിയാണ്. മെഡിക്കൽ കോളേജിന് സമീപത്തുള്ള ഒരു സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ഇവിടെ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പൊലീസും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉൾപ്പെടെ പിടിച്ചെടുക്കാൻ സാധിച്ചത്.



തൃശൂർ മെഡിക്കൽ കോളേജിലെ പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവർ ആണെന്ന അക്യിൽ മുഹമ്മദിന്റെ മൊഴി ആരോഗ്യ വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മുറിയിൽ എത്തിയാണ് ഇവർ ലഹരി മരുന്ന് ഉപയോഗിക്കുന്നത് എന്നാണ് മൊഴി നൽകിയിട്ടുള്ളത്. 


ബെഗളുരുവിൽ നിന്നാണ് എം ഡി എം എ ഇവിടേയ്ക്ക് എത്തിച്ചിരുന്നത്. മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഉപയോഗം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത സമയത്ത് നിരവധി ആളുകൾ ലഹരി മരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്കു വിളിച്ചിരുന്നതായും പോലീസ് പറയുന്നു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും