Hot Posts

6/recent/ticker-posts

ലോകത്ത്​ സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്​മനം; അഭിമാനനേട്ടം



കോ​ട്ട​യം: ലോ​ക​ത്ത്​ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ക്കേ​ണ്ട 30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ അ​യ്​​മ​നം. ലോ​ക​ത്തെ മി​ക​ച്ച ട്രാ​വ​ൽ മാ​ഗ​സി​നു​ക​ളി​ലൊ​ന്നാ​യ കൊ​ണ്ടേ​നാ​സ്റ്റ് ട്രാ​വ​ല​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് അ​യ്​​മ​നം ഇ​ടം നേ​ടി​യ​ത്. 

ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ അ​യ്​​മ​നം ഗ്രാ​മ  പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് അ​യ്​​മ​നം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഇ​ടം നേ​ടി​യ​ത്.



ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ൻ, ഖ​ത്ത​ർ, ല​ണ്ട​ൻ, സോ​ൾ, ഇ​സ്തം​ബൂ​ൾ, ഉ​സ്‌​ബ​കി​സ്​​താ​ൻ, സെ​ർ​ബി​യ, ഓ​ക്​​ല​ഹോ​മ (യു.​എ​സ്.​എ) എ​ന്നി​വ​ക്കൊ​പ്പ​മാ​ണ് അ​യ്​​മ​നം മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മ​വും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് സി​ക്കിം, മേ​ഘാ​ല​യ, ഗോ​വ, കൊ​ൽ​ക്ക​ത്ത, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ൻ, സി​ന്ധു​ദു​ർ​ഗ്, ഭീം​റ്റാ​ൾ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും പ​ട്ടി​ക​യി​ലു​ണ്ട്.


അ​യ്​​മ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​കെ. ആ​ലി​ച്ച​ൻ ചെ​യ​ർ​മാ​നും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​രൂ​പേ​ഷ് കു​മാ​ർ ക​ൺ​വീ​ന​റും ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഭ​ഗ​ത്​​സി​ങ്​ ജോ​യ​ന്‍റ്​ ക​ൺ​വീ​ന​റു​മാ​യ ക​മ്മി​റ്റി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണി​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. 

അ​യ്​​മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ​ബി​ത പ്രേം​ജി ചെ​യ​ർ​മാ​നും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​രൂ​പേ​ഷ്‌​കു​മാ​ർ ക​ൺ​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
Reactions

MORE STORIES

മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി