Hot Posts

6/recent/ticker-posts

അരിയും മണ്ണെണ്ണയും മാത്രമല്ല 5000 രൂപയും ഇനി റേഷൻ കടയിൽ നിന്ന് കിട്ടും



''പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു ലിറ്റർ മണ്ണെണ്ണ, അയ്യായിരം രൂപയും'' സ്മാർട്ട് റേഷൻ കാർഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാൻ ഇനി അധിക നാൾ വേണ്ട. കടയുടമ അരിയും ഗോതമ്പും തൂക്കിക്കൊടുക്കുന്നതിനൊപ്പം, പണവും എണ്ണിക്കൊടുക്കും. 

റേഷൻ കടകൾ മിനി എ.ടി.എം സേവന കേന്ദ്രങ്ങളാകുമ്പോൾ എ.ടി.എം കാർഡു പോലുള്ള സ്മാർട്ട് കാർഡ് ഇ പോസ് മെഷീനിലേക്ക് കടത്തി വയ്ക്കും. പരമാവധി 5000 രൂപ വരെ പിൻവലിക്കാം.



കൈകാര്യം ചെയ്യാനുള്ള നിശ്ചിത തുക ബാങ്ക് റേഷൻ കട ലൈസൻസിക്ക് നൽകും. കൂടുതൽ തുക കടക്കാരൻ നൽകിയാലും കമ്മീഷൻ ഉൾപ്പെടെയുള്ള തുക ലൈസൻസിയുടെ അക്കൗണ്ടിൽ അന്നു തന്നെ എത്തും.


റേഷൻ കാർഡുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്ന ഉദ്യമം അവസാനഘട്ടിത്തിലെത്തിയിട്ടുണ്ട്. അതു വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളുമായി റേഷൻ കാർഡ് ബന്ധിപ്പിക്കും. 

പദ്ധതിയുടെ ഭാഗമാകുന്ന ബാങ്കിൽ ഗുണഭോക്താവ് അക്കൗണ്ടെടുത്ത് മതിയായ ബാലൻസ് ഉറപ്പാക്കിയാൽ പണം പിൻവലിക്കാനാകും. ഗ്രാമപ്രദേശങ്ങളിലെ ആയിരം റേഷൻകടകളിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പങ്കാളികളാകാൻ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് മുന്നോട്ടു വന്നിട്ടുള്ളത്.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍