Hot Posts

6/recent/ticker-posts

റോഡിലെ കള്ളത്തരം ഇനി നടക്കില്ല!; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി!


കേരളത്തിലെ പ്രധാന റോഡുകളിൽ നിരീക്ഷണ ക്യാമറകളെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള മോട്ടർ വാഹന വകുപ്പിന്റെ 'വെർച്വൽ ലൂപ്' സംവിധാനം സംസ്ഥാന വ്യാപകമാക്കും. തൃശൂർ പാലക്കാട് ദേശീയ പാതയിൽ ഇതു നടപ്പാക്കിയിട്ടുണ്ട്. 2 നിരീക്ഷണ ക്യാമറകൾക്കിടയിൽ ഒരു വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. 



കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതൽ എന്നതാണു കാരണം.
ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന റജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. 



ഇതേസമയം തന്നെ കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും. രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഏകോപനം പൂർത്തിയാകുന്നതു വരെ ഇപ്പോൾ ട്രയൽ പരിശോധനയാണ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു