Hot Posts

6/recent/ticker-posts

സിനിമ പ്രവര്‍ത്തകയെ പീഡിപ്പിച്ചു; തമിഴ് വ്യവസായിയെ പോലീസ് തിരയുന്നു


സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ ഹോട്ടൽമുറിയിൽ പീഡിപ്പിച്ച തമിഴ്നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം. 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പീഡനപരാതി നൽകിയത്. 



ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവശേഷം തമിഴ്നാട്ടിലേക്കു കടന്ന വ്യവസായിക്കായി കണ്ടെത്തുന്നതിനായി ബെംഗളൂരു പൊലീസ് അവിടേയ്ക്കു തിരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.




മുൻപരിചയമുള്ളതിനാൽ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 


സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ഓഗസ്റ്റ് 10നാണ് പൊലീസിൽ പരാതി നൽകിയത്. ഐപിസി 376 പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു