രൂപതയിലെ ആൺകുട്ടികളുടെ 16 ടീമും പെൺകുട്ടികളുടെ 7 ടീമും മത്സരത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ മത്സരം ഉദ്ഘാടനം ചെയ്തു.
പെൺകുട്ടികളുടെ മത്സരത്തിൽ ഭരണങ്ങാനം, പൈക, പൂവരണി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 6000, 5000,4000 രൂപയും ട്രോഫിയും കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു കിഴക്കേപറമ്പിൽ സമ്മാനിച്ചു. ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ വാരിയാനിക്കാട്, പൂവരണി, കാവുംകണ്ടം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വടംവലി മത്സരത്തിൽ വിജയികൾക്ക് 10000, 8000, 6000 രൂപയും ട്രോഫിയും വിതരണം ചെയ്തു.
രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, കടനാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. അലക്സ് വടശ്ശേരി, ഡിബിൻ ഡൊമിനിക് വാഴേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എഡ്വിൻ ജോഷി മുണ്ടുമാക്കൽ, ജോജിൻ വാധ്യാനത്തിൽ, ജിയോ റോയി ഇല്ലിക്കമുകളേൽ, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ആഷ്ലി പൊന്നെടുത്താംകുഴിയിൽ, തോമസ് ആണ്ടുകുടിയിൽ, റിന്റു റെജി പറയൻകുഴിയിൽ, ലിയ തെരെസ് പുളിക്കൽ, ടോണി കവിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.