Hot Posts

6/recent/ticker-posts

ജില്ലാ ജല ശുചിത്വ മിഷൻ കാര്യക്ഷമമാവണം: ഐ.എസ്.എ. പ്ലാറ്റ്ഫോം



കോട്ടയം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികളുടെ നിർവ്വഹണ പ്രവർത്തനങ്ങൾ വിലയിരുത്തൽ, തുടർപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ, ഐ.എസ്.എ പ്രവർത്തനങ്ങളുടെ ഫണ്ട് അനുവദിക്കൽ തുടങ്ങിയ വിവിധകാര്യങ്ങൾ വിലയിരുത്തുവാനുള്ള ജില്ലാ ജലശുചിത്വ മിഷൻ്റെ യോഗങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ നിർവ്വഹണ സഹായ ഏജൻസികളുടെ ഫെഡറേഷനായ ഐ.എസ്.എ പ്ലാറ്റ്ഫോം ആശങ്ക രേഖപ്പെടുത്തി.



ജില്ലാ കളക്ടർ ചെയർമാനും കേരള വാട്ടർ അതോറിറ്റിയുടെ പി.എച്ച്.ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മെമ്പർ സെക്രട്ടറിയുമായുള്ള ഡിസ്ട്രിക്റ്റ് വാട്ടർ ആൻ്റ് സാനിറ്റേഷൻ മിഷൻയോഗം ഉടൻ ചേർന്ന് കെട്ടി കിടക്കുന്ന ഫയലുകളിൻ മേൽ തുടർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 
ജില്ലാ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ. റ്റി.കെ. തുളസീധരൻ പിള്ള, റഷീദ് പറമ്പൻ, പീറ്റർ തെറ്റയിൽ, പി.കെ.കുമാരൻ, പോൾസൺ കൊട്ടാരത്തിൽ, ജിജിൻ വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്