കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം ആവണി 2022 നടത്തി. അത്തപ്പൂക്കളം, ഓണപ്പാട്ട്, വടംവലി, മലയാളി മങ്ക, മലയാളി ശ്രീമാൻ ഉൾപ്പെടെ നിരവധി കലാകായിക മത്സരങ്ങളും നടത്തി.
വടംവലി മത്സരത്തിൽ ബെത്‌ലഹേം, പാലസ്തീന, താബോർ എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അത്തപ്പൂക്കള മത്സരത്തിൽ ബദാനിയ, കഫർണാം, പാലസ്തീന വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വികാരി ഫാ.സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. ജോർജ് വല്യാത്ത്, ടോം കോഴിക്കോട്ട്, ഡേവിസ് കല്ലറക്കൽ, സണ്ണി വാഴയിൽ, ലിസി അബ്രഹാം മണ്ണൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.