കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ ഇരുപത്തിനാലാം ചരമവാർഷിക അനുസ്മരണ സമ്മേളനം കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 18 ഞായറാഴ്ച രാവിലെ 11 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തും.
പ്രസിഡന്റ് ജോയൽ ആമിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ.സ്കറിയ വേകത്താനം ആമുഖ പ്രഭാഷണം നടത്തും. ആൻ മരിയ ജോസ് തേനംമാക്കൽ അനുസ്മരണ പ്രഭാഷണം നടത്തും.
വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ,ഡെന്നി കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് റെഡ് ഗ്രൂപ്പിന്റെ വിവിധ കലാപരിപാടികൾ.





