പാലാ: പക്ഷാഘാതം ബാധിച്ച് കൈ കാലുകൾ തളർന്ന നീലൂർ സ്വദേശി ഷാജൻ തോമസിന് ഇനി മരിയ സദനത്തിന്റെ ലോർഡ്സ് ഹോസ്പിസിൽ സുഖമായി അന്തിയുറങ്ങാം.
കൈകാലുകൾ പൂർണമായും തളർന്ന ഷാജൻ സുമനസ്സുകളുടെ സഹായത്തോടെയാണ് ഇത്രയും കാലം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പല ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല. പ്രായമായ അമ്മയും ഒരു സഹോദരനും മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.
ഷാജന്റെ മുന്നോട്ടുള്ള ജീവിതം ദുസഹമായതോടെയാണ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജുവിന്റെയും വൈസ് പ്രസിഡന്റ് സെൻ പുതുപ്പറമ്പിലിന്റെയും നേതൃത്വത്തിൽ ചികിത്സകൾക്കും സംരക്ഷണത്തിനുമായി മരിയ സദനത്തിലെ ലോർഡ്സ് ഹോസ്പിസിൽ എത്തിച്ചത്.