Hot Posts

6/recent/ticker-posts

തെരുവുനായ പിടിയിൽ പാലായും പരിസരങ്ങളും


പാലാ ടൗണിലും തെരുവ് നായ ശല്യം രൂക്ഷമായി. മീനച്ചിലാറിന്റെ തീരങ്ങളിലും സ്റ്റേഡിയത്തിനുള്ളിലും നഗരസഭ കോംപ്ലക്സിന്റെ പിൻഭാഗങ്ങളിലുമെല്ലാം നായ്ക്കൾ പകൽ സമയത്ത് തമ്പടിക്കുകയാണ്. 


പരസ്പരം കടിപിടി കൂടുന്നതും കാൽനടക്കാർക്ക് നേരെ കുരച്ച് ചാടുന്നതും  ഭയം ജനിപ്പിക്കുന്നുണ്ട്. തട്ടുകടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കളുടെ പ്രധാന ആഹാരം.



രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും നായ്ക്കളുടെ ശല്യം മൂലം കഷ്ടപ്പെടുകയാണ്. പ്രദേശത്ത് പലരും നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. 


ഓണാവധിയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന സാ​ഹചര്യത്തിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. സ്കൂളുകളിലും അങ്കണവാടിയിലും എത്തുന്ന കുട്ടികളടക്കം തെരുവ് നായ്ക്കളുടെ ആക്രമണ ഭീതിയിലാണ്. 

ഇരുചക്ര വാഹന യാത്രക്കാർക്ക് നായ്ക്കൾ‍ പേടിസ്വപ്നമായി മാറിയിട്ടുണ്ട്. ഇവർക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടിയെത്തുകയാണ് നായ്ക്കൾ.
കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺ ‍ഹാൾ പരിസരം, മുരിക്കുംപുഴ, ചെത്തിമറ്റം, മേവട, രാമപുരം, ഇടമറ്റം, കിടങ്ങൂർ, വലവൂർ, ഭരണങ്ങാനം, കൊല്ലപ്പള്ളി, മുത്തോലി, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായ്ക്കൾ കൂട്ടമായി അലഞ്ഞു തിരിയുകയാണ്.

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു