Hot Posts

6/recent/ticker-posts

തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു; സുഹൃത്തിന് പൊള്ളലേറ്റു


പത്തനംതിട്ട: മുള്ളനിക്കാട്ടിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപ്പാദമാണ് അറ്റുപോയത്. അപകടത്തിൽ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


രതീഷിന്റെ ഇടതുകാലാണ് അറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റതിന് പിന്നാലെ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.


അപകടം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കിണര്‍നിര്‍മാണ തൊഴിലാളിയാണ് രതീഷ്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട, അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും