പാലാ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി എബിവിപി. പോലീസും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ഇന്ന് വൈകിട്ട് പാലായില്‍ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനം.
പോലീസിന്റെ വിദ്യാര്‍ത്ഥി വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രകടനം ളാലം ക്ഷേത്രപരിസരത്തുനിന്നും ആരംഭിക്കും.
കുറിച്ചിത്താനം മണ്ണയ്ക്കനാട് ഒഴുകയില്‍ വീട്ടില്‍ സനന്ദന്‍, കാണക്കാരി കോയിക്കല്‍ വീട്ടില്‍ സജിത് കുമാര്‍ എന്നിവരെയാണ് പാലാ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.