Hot Posts

6/recent/ticker-posts

റാന്നിയിലെ സ്‌കൂളിൽ നിന്ന് പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് പിടികൂടി


പത്തനംതിട്ട: റാന്നിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരില്‍ പിടികൂടി. ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. 


റാന്നിയിലെ സിബിഎസ്‌ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. 


അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്‌സിലേക്കായിരുന്നു പഠനയാത്ര. സ്‌കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. 

പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ (ഒക്ടോബർ8) ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ രണ്ടിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. നഗരത്തോടു ചേര്‍ന്നുള്ള മൈലപ്രയിലും അടൂര്‍ ബൈപ്പാസിലുമായിരുന്നു പരിശോധന. പത്തനംതിട്ടയിലെ പരിശോധനയില്‍ നിയമം ലംഘിച്ച മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ