ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവത്തിൽ യുപി വിഭാഗം സംഘനൃത്തത്തിൽ മികവ് തെളിയിച്ച് ആൺകുട്ടികളുടെ മൽസരകളി.
സംഘനൃത്ത മത്സരത്തിൽ പെൺകുട്ടികളുടെ ടീമിനെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു ആൺകുട്ടികളുടെ മൽസരകളി.
ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിന്റെ ആൺപടയാണ് നൃത്തവേദിയിൽ അരങ്ങ് തകർത്തത്.
സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ് എച്ച് , അധ്യാപകർ അനധ്യാപകർ , രക്ഷിതാക്കൾ എന്നിവരെല്ലാം കുട്ടികൾക്കൊപ്പം കൂടെ നിന്ന് വലിയ പ്രോത്സാഹനം നല്കുന്നുണ്ട്.