സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക നടത്തുന്ന പന്ത്രണ്ടാമത് കാർഷികോത്സവം നാളെ മേലുകാവ്മറ്റം കെയ്ലി ലാൻഡ് സെന്റ് ലൂക്സ് സി എസ് ഐ പള്ളിയിൽ നടക്കും. കാർഷികോത്സവം മാണി സി കാപ്പൻ എം ൽ എ ഉദ്ഘാടനം ചെയ്യും.
കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും, ഭൂമിയെ സമ്പന്നമാക്കുന്ന ദൈവത്തിനു നന്ദി പറയുന്നതിനുമാണ് കാർഷികോത്സവം സങ്കടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിഷരഹിത പച്ചക്കറികളും പഴങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ഉത്പാദിപ്പിക്കുന്നതിനുള്ള സീറോ വെയിസ്റ് ലാൻഡ് പദ്ധതിയും കാർഷികോത്സവത്തിൽ നടപ്പിലാക്കും.
കാർഷികോത്സവത്തിൽ ആദായകരമായ മത്സ്യകൃഷിയെക്കുറിച്ച് കോട്ടയം കൃഷി വിജ്ഞാപന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നവ്യ ആർ ഉം പച്ചക്കറി കൃഷിയെക്കുറിച്ച് ഡോക്ടർ ഷിജി ജോയ് എഡിസനും സെമിനാർ നയിക്കും.
19 നു രാവിലെ 9 മണിക്ക് മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. വി എസ് ഫ്രാൻസിസ് തിരുമേനി സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബിഷപ്പ് ഡോക്ടർ കെ ജെ സാമൂവൽ, ബിഷപ്പ് ഡോക്ടർ കെ ജി ദാനിയേൽ എന്നിവർ സഹ കാർമികത്വം വഹിക്കും.
കാർഷികോത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കർഷകോത്തമ അവാർഡ് ദാനം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഗ്രീൻ പാരിഷ് അവാർഡ് പീരുമേട് എംഎൽഎ വാഴൂർ സോമനും കർഷകർക്കുള്ള പ്രത്യേക അവാർഡുകൾ ജില്ലാ പഞ്ചായത്ത് അംഗം.
ചടങ്ങിൽ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാൻസിസ് അധ്യക്ഷനായിരിക്കും. കാർഷികോത്സവത്തിൽ കാർഷിക ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും മൂല്യ വർധിത ഭക്ഷ്യവസ്തുക്കളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും വില്പനയും നടക്കും. വാർത്താ സമ്മേളനത്തിൽ റവ. ടി ജെ ബി ജോയ്, മഹാ ഇടവക പി ആർ ഓ റോബിൻ ഇരുമപ്ര, എം എസ് സെബാസ്റ്റ്യൻ, സുനീഷ് പി എസ് എന്നിവർ പങ്കെടുത്തു.