പാലാ ഫുട്ബോൾ ക്ലബ്, പയനിയർ ക്ലബ് പാലാ, ക്യാമറി ഐസ് ക്രീം എന്നിവയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഉദ്ഘാടന ദിനമായ ഞായറാഴ്ച റോഡ് ഷോ സംഘടിപ്പിക്കുന്നു.
രാവിലെ 8 മണിക്ക് കൊട്ടാരമറ്റത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേകര ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്യും.
തുടർന്ന് സ്റ്റേഡിയത്തിലെത്തുന്ന റോഡ് ഷോയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ എസ് എച് ഓ കെ പി തോംസൻ നിർവഹിക്കും. റോഡ് ഷോയിൽ ടു വീലർ, ത്രീ വീലർ, ഫോർ വീലർ എന്നിവ പങ്കെടുക്കും.