ലോകകപ്പ് ഫുട്ബോൾ ഖത്തറിൽ ആണെങ്കിലും ഇവിടെ ഈരാറ്റുപേട്ടയിലെ പാലങ്ങൾ പോലും അർജന്റീന ഫാൻ ആണ്. നീലയും വെള്ളയും ചേർന്ന പെയിന്റ് ഉള്ള പാലങ്ങൾ അവർ പോലും അറിയാതെ വൈറൽ ആയിരിക്കുകയാണ്.
ഫുട്ബാൾ ലോകകപ്പിനെ ഏവരും നെഞ്ചിലേറ്റുമ്പോൾ ഇങ്ങ് ഈരാറ്റുപേട്ടയിലെ രണ്ട് പാലങ്ങളും ജനശ്രദ്ധ ആകർഷിക്കുകയാണ്. അർജന്റീനയുടെ പതാകയുടെ നിറമായ വെള്ളയും നീലയും കലർന്ന പെയിന്റ് അടിച്ചു മനോഹരമാക്കിയിരിക്കുന്ന പാലങ്ങൾ ലോകത്തിലെ വലിയ അർജന്റീന ഫാനായി മാറി.
യാദൃശ്ചികമായാണ് എങ്കിലും മീനച്ചിലാറിന്റെ കുറുകെയുള്ള ഈ പാലങ്ങൾ അർജന്റീന ഫാൻസിനും ഏറെ സന്തോഷമാണ് നൽകുന്നത്. ആരാധകർ ഇഷ്ടപെട്ട താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കുമ്പോൾ ഇതൊന്നും അറിയാതെയാണ് ഈ പാലങ്ങൾ വലിയ അർജന്റീന ഫാനായി കായിക പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്.