മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ സഹകരണ വാരഘോഷത്തിന്റെ ഭാഗമായി താലൂക്ക് തല വാരാഘോഷത്തിന് തുടക്കമായി.മീനച്ചിൽ താലൂക്ക് തല വാരാഘോഷം കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
നവംബർ 14 മുതൽ ആരംഭിച്ച വാരാഘോഷം 20 നു സമാപിക്കും. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൻ ജോസഫ് പുളിക്കീൽ അധ്യക്ഷനായിരുന്നു.
സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റന്റ് രജിസ്ട്രാർ/ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും എന്ന വിഷയത്തിൽ സഹകരണ പരിശീലകൻ ഷാജി യു എം സെമിനാർ നയിച്ചു.