കേരളത്തിലെ പ്രമുഖ വ്യാപാര സംഘടനയായ യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ നേതൃത്വത്തിൽ ആർദ്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 22ന് പാലായിൽ നടക്കും.
യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ നേതൃത്വത്തിൽ വ്യാപരികൾക്കും അവരുടെ ആശ്രിതർക്കും ചികിത്സ സഹായവും മരണപ്പെട്ടാൽ 10 ലക്ഷം രൂപ അവകാശികൾക്കു ലഭ്യമാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 22 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് പാലാ പയനീയർ ക്ലബ് ഓഡിറ്റോറിയത്തിൽ മാണി സി കാപ്പൻ എം എൽ എ നിർവഹിക്കും.
വ്യാപാരി വ്യവസായികൾക് പരിരക്ഷ ഉറപ്പാക്കുന്ന കേരളത്തിലെ ആദ്യ പദ്ധതിയാണിത്. കോട്ടയം ജില്ലയിലെ വ്യാപാരികൾക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് യു. എം. സി ജില്ലാ നേതൃത്വം എന്ന് ഭാരവാഹികൾ പറഞ്ഞു.
20 ഞായറാഴ്ച യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ പാലാ യൂണിറ്റിന്റെയും ശ്രവണ സ്പീച്ച് ആൻഡ് ഹിയറിങ്ങ് സെന്റർ കോട്ടയത്തിന്റെയും നേതൃത്വത്തിൽ സൗജന്യ കേൾവി സംസാര വൈകല്യ നിർണയ ക്യാമ്പും സംഘടിപ്പിക്കും.
രാവിലെ 9 മുതൽ പാലാ പയനീയർ ക്ലബ്ബിൽ ക്യാമ്പ് ആരംഭിക്കും. ക്യാമ്പിൽ സൗജന്യ കേൾവി പരിശോധന, സംസാര വൈകല്യങ്ങൾ നിർണയിച്ചു പരിഹാരം, ശാരീരിക വൈകല്യമുള്ളവർക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, കൗൺസിലിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രിൻസ് വി സി തയ്യിൽ, ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ടോമി കുട്ടിയാങ്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് വി ഉഴുന്നാലിൽ, തങ്കച്ചൻ പുളിയാമാറ്റം, സജി വട്ടക്കാനാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.