പാലാ: കെ.എസ്.ആർ.ടിസിയുടെ ബജറ്റ് ആഭ്യന്തര ടൂറിസം യാത്രകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
ഈ ഞായറാഴ്ച മുതൽ നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ ആനയിറങ്കൽ -ചതുരംഗപാറ - പൊൻമുടി ഡാം വിനോദയാത്ര കൂടി പുതുതായി ആരംഭിക്കുന്നു.
മൂന്നാറിലെ തണുപ്പിലും ഗ്യാപ് റോഡിലെ മഞ്ഞിലും കുളിച്ചു ചതുരങ്കപ്പാറ മലനിരകളിലെ കാറ്റാടി പാടത്തൂടെ തമിഴ്നാടിന്റ ഭംഗി ആസ്വദിച്ചു ആനയിറങ്കൽ ഡാമിലൂടെ ബോട്ടിലേറി കുടുംബത്തോടൊപ്പം അവധി ദിനം അടിച്ചു പൊളിക്കാനാവും വിധമാണ് പുതിയ യാത്ര.
ഈ യാത്രയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
* റിപ്പിൾ വാട്ടർ ഫാൾസ്
* പൊന്മുടി ഡാം
* കള്ളിമാലി വ്യൂ പോയിന്റ്
* ആനയിറങ്കൽ ഡാം
* ഗ്യാപ് റോഡ്
* ചതുരംങ്കപ്പാറ പ്രദേശങ്ങളും
ബസ് ഫെയർ ഒരാൾക്ക് 700 രൂപ മാത്രം.
രാവിലെ 6 മണിക്ക് പാലാ ഡിപ്പോയിൽ നിന്നും പുറപ്പെടും.
മുൻകൂർ സീററുകൾ ബുക്ക് ചെയ്യാൻ രഞ്ജിത് : 8921531106 വിളിക്കാം.