Hot Posts

6/recent/ticker-posts

ലോക എയ്ഡ്സ് ദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചേർപ്പുങ്കൽ ബിവിഎം കോളേജിൽ നടന്നു


ലോക എയ്ഡ്സ്ദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചേർപ്പുങ്കൽ ബി.വി.എം കോളേജിൽ നടന്നു. തോമസ് ചാഴികാടൻ എം പി  ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.മോൻസ് ജോസഫ്  എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം അഞ്ചുകൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുത്തു.


ബി.വി.എം കോളേജ്  പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി എയ്ഡ്സ്ദിന സന്ദേശം നല്കി. ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ എൻ പ്രിയ മുഖ്യപ്രഭാഷണം നിർവഹിച്ചു.


കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കീക്കോലി എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡി വൈ എസ്  പി. എ ജെ തോമസ്, ഹെഡ് ഓഫ് ദി ഡിപ്പാർമെൻ്റ് സോഷ്യൽ വർക്ക് ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്  മീഡിയ ഓഫീസർ ഡോമി ജോൺ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.


രാവിലെ നടന്ന ജില്ലാതല ബോധവത്കരണ റാലിയിൽ ബി വി എം കോളേജ്, മരിയൻ കോളേജ്, എൽ എൽ എം, മാർസ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ ഫ്‌ളാഗ് ഓഫ് ചെയ്തു.


പരിപാടിയുടെ ഭാ​ഗമായി ബി വി എം കോളജിൽ നടന്ന സന്ന​ദ്ധ രക്തദാന ക്യാമ്പിൽ 50 ലധികം റെഡ് റിബൺ ക്ലബ്ബ്  വോളന്റീർമാർ രക്തം ദാനം ചെയ്തു.  ക്യാമ്പ് പാലാ ഡി.വൈ.എസ്.പി. എ ജെ തോമസ് ഉദ്ഘാടനം ചെയ്തു.

എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, എച്ച് ഐ വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  'ഒന്നായി, തുല്യരായി തടഞ്ഞു നിർത്താം'  എന്നതാണ് ഈ വർഷത്തെ സന്ദേശം.  

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി