Hot Posts

6/recent/ticker-posts

പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ മത്സരം പാലായിൽ നടന്നു


പാലാ വിമുക്തി ക്ലബ്, സ്പോർട്സ് ക്ലബ്, റെഡ് റിബ്ബൺ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ മത്സരം നടന്നു. 


വ്യഴാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച മത്സരം  പ്രിൻസിപ്പൽ ഡോ. സി. ബീനാമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ എക്സൈസ്  ഡിപ്പാർട്മെന്റ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ കിക്ക് ഓഫ് ചെയ്തു കൊണ്ട് മത്സരത്തിന് തുടക്കം കുറിച്ചു. 


വൈസ് പ്രിൻസിപ്പൽ ഡോ. ടി. സി. തങ്കച്ചൻ, അദ്ധ്യാപകരായ ഡോ. സുനിൽ തോമസ്, ഡോ. അലക്സ്‌ ജോർജ്, ക്ലബ് ഭാരവാഹികളായ അൽഫോൻസാ മാത്യു, സന്ദീപ് കുമാർ വി, ലിജോ ജോസ്, കോളേജ് ചെയർപേഴ്സൺ നിബിൻ ബാബു എന്നിവർ നേതൃത്വം നൽകി.



Reactions