മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഐ ക്യു എ സി & കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും ലിയോ ക്ലബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി.എസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ ഡോ. സണ്ണി വി സക്കറിയ നിർവഹിച്ചു.