ലയൺസ് ക്ലബ് ഓഫ് കോതനല്ലൂരിന്റെയും സെൻറ് ആന്റണീസ് എച്ച്എസ്എസ് മുത്തോലിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി റോഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് നടത്തി.
ക്ലബ് പ്രസിഡന്റ് ആന്റണി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഷൈനി ജോസഫ് സ്വാഗതം ആശംസിച്ചു. യൂത്ത് എംപവർമെന്റ് ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ജോയിച്ചൻ ജോസഫ്, എൻ എസ് എസ് കോർഡിനേറ്റർ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പാലാ, ഐസക് തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻ എസ് എസ് ലീഡർ ശ്രദ്ധ പ്രകാശൻ കൃതജ്ഞത രേഖപ്പെടുത്തി.