Hot Posts

6/recent/ticker-posts

കാണക്കാരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വിജയിച്ചു

ബിജു പഴയപുരക്കൽ

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മെമ്പർ ബിജു പഴയപുരക്കൽ  തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണപ്രകാരമുള്ള ഒഴിവിലേക്കാണ് മത്സരം നടന്നത്.


ആകെ15 സീറ്റുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിന് 11 സീറ്റുകൾ ആണുള്ളത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 11 വോട്ടും യുഡിഎഫിന് 3 വോട്ടും ലഭിച്ചു. ബിജെപി അംഗം വിട്ടുനിന്നു.  


ആദ്യത്തെ രണ്ടുവർഷം സിപിഎം പ്രതിനിധിയായിരുന്നു വൈസ് പ്രസിഡണ്ട്. ഇനിയുള്ള മൂന്നു വർഷത്തേക്കാണ് ബിജു പഴയപുരക്കലിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 


കേരള കോൺഗ്രസ് (എം) ന്റ ബിൻസി സിറിയക്കാണ്  പഞ്ചായത്ത് പ്രസിഡണ്ട്. എൽ.ഡി .എഫി ൽ കേരള കോൺഗ്രസ് എം  -5 സീറ്റ് ,സിപിഎം -4 സിപിഐ - 1 എൻസിപി -1 ഇങ്ങനെയാണ് കക്ഷിനില. യുഡിഎഫിൽ  കോൺഗ്രസ് - 2,കേരള കോൺഗ്രസ് ജോസഫ് -1, ബിജെപി- 1എന്നിങ്ങനെയാണ് സീറ്റുകൾ.


ബിജു പഴയ പുരക്കൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മുൻ മെമ്പർ ആയിരുന്നു.ഇപ്പോൾ കേരള കോൺഗ്രസ് (എം) കാണക്കാരി മണ്ഡലം പ്രസിഡണ്ടാണ് .വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ ബിജു സാമൂഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞുനിൽക്കുന്നു.മികച്ച വാഗ്മിയും സംഘാടകനും ആണ്.



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ