Hot Posts

6/recent/ticker-posts

കൂടുതൽ വേ​ഗത്തിൽ കുതിയ്ക്കാൻ ഒരുങ്ങി കേരളത്തിലെ ട്രെയിനുകൾ; നടപടികൾക്ക് വേ​ഗം കൂട്ടി റെയില്‍വേ

പ്രതീകാത്മക ചിത്രം 

കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റെയില്‍വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്‍ സര്‍വേയ്ക്ക് 31-ന് റെയില്‍വേ ടെന്‍ഡര്‍ വിളിക്കും. 


ഇതോടെ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധ്യത മങ്ങി. വളവുകള്‍ നിവര്‍ത്തുകയും കല്‍വര്‍ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാകുമെന്നാണ് വിലയിരുത്തല്‍. സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല.


സംസ്ഥാനത്ത് ശരാശരി ട്രെയിന്‍ വേഗം ഇപ്പോള്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് 130 കിലോമീറ്റര്‍ വരെയുണ്ട്.കേരളത്തിലെ പ്രത്യേക ഭൂപ്രകൃതി മൂലമാണ് വേഗം കുറയുന്നത്.



ദക്ഷിണ റെയില്‍വേ ഉന്നതതല സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയിരുന്നു.


തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ നടന്ന രണ്ട് ദിവസത്തെ പരിശോധനയ്‌ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടന്നിരുന്നു. അടുത്ത 60 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ