കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 7 ശനിയാഴ്ച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അരുവിത്തുറ ടി.ബി റോഡിലുള്ള ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.
വാഗമൺ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണന, റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, വിലക്കയറ്റം, സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾ, പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ താലൂക്കും താലൂക്ക് ആശുപത്രിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ച്.
പൂഞ്ഞാർ ബ്ലോക്കിലെ കെപിസിസി ഭാരവാഹികൾ /മെമ്പർമാർ, ഡിസിസി ഭാരവാഹികൾ /മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ /എക്സിക്യൂട്ടീവ് മെമ്പർമാർ, മണ്ഡലം പ്രസിഡന്റുമാർ /ഭാരവാഹികൾ, വാർഡ് ,ബൂത്ത് പ്രസിഡൻ്റുമാർ പോഷക സംഘടനകളുടെ ജില്ലാ /നിയോജക മണ്ഡലം /ബ്ലോക്ക് /മണ്ഡലം ഭാരവാഹികൾ, തൃതല പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.