Hot Posts

6/recent/ticker-posts

പി.എൻ ഗോപാലകൃഷ്ണൻ നായരെ ജെ.സി.ഐ പാലാ സൈലോഗ്സ് ആദരിച്ചു



ജെ.സി.ഐ പാലാ സൈലോഗ്സിന്റെ  ആഭിമുഖ്യത്തിൽ കെഎസ്ഇബിയിൽ നീണ്ട പതിനെട്ട് വർഷത്തെ സുത്യർഹമായ സേവനത്തിന്  പി.എൻ ഗോപാലകൃഷ്ണൻ നായർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. 


പൊതുസമൂഹത്തിന്റെ  പ്രശ്നങ്ങളിൽ ദൈനംദിനം ഇടപെടുകയും, പ്രോത്സാഹനങ്ങളോ അംഗീകരങ്ങളോ ലഭിക്കാതെ സാമൂഹിക ജീവിതത്തിന്റെ  ഭാഗമായി മാറിയ നക്ഷത്രങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിനായി ജെ.സി.ഐ ഇന്ത്യ ആവിഷ്കരിച്ച സല്യൂട്ട് ദി സൈലന്റ് വർക്കേഴ്സ് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ആദരിച്ചത്.  


ജെ.സി.ഐ പാലാ സൈലോഗസിന്റെ പ്രസിഡൻറ് ജെ.സി.ഐ സെനെറ്റർ അലക്സ് ടെസ്സി ജോസിന്റെ നേതൃത്വത്തിൽ പൂഞ്ഞാറിൽ നടന്ന യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജികുമാർ ബി മുഖ്യാതിഥിയായി. 



ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരായ എബി കിഴക്കേത്തോട്ടം , ചാർളി അലക്സ്, സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, എന്നിവരോടൊപ്പം ജെ. സി. ഐ. പാലാ സൈലോഗ്‌സിന്റെ  പ്രതിനിധികളായ ജെ. സി. അനുപ എബ്രാഹം, ജെ. സി. ഡോ.മറീന, ജെ സി. ജുബി മൂഴിയാങ്കൽ എന്നിവരും പങ്കെടുത്തു.










Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു