Hot Posts

6/recent/ticker-posts

മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു: ജസ്റ്റീസ് പി കെ ഷംസുദ്ദീൻ



കൊച്ചി: സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.


സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ കെ.സി.ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രകടനപത്രികയിൽ പറഞ്ഞ മദ്യനയത്തിന് നേർ വിപരീതമായ മദ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നത്. വ്യക്തികൾ നശിച്ചാലും നാട് മുടിഞ്ഞാലും പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. 


ജനത്തിന്റെ രക്ഷകരാകേണ്ടവർ അവരുടെ സർവ്വനാശത്തിനാണ് കളമൊരുക്കുന്നത് മദ്യവും ലോട്ടറിയും ചൂഷണോപാധികളാണ്. രണ്ടും നാശം മാത്രമാണ് വിതയ്ക്കുക. ഒന്നാം തിയതിയുള്ള ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം. ജസ്റ്റീസ് തുടർന്നു പറഞ്ഞു.



മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ചടങ്ങിൽ അധ്യക്ഷനായിരുന്നു.കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ജെസി ഷാജി, പ്രൊലൈഫ് സംസ്ഥാന അനിമേറ്റർ സാബു ജോസ് , ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ , കെ.കെ വാമലോചനനൻ ,എം.പി ജോസി, റാഫേൽ മുക്കത്ത് , ജോജോ മനക്കിൽ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ആൻ സില, സിസ്റ്റർ മേരി പൈലി, റോയി പടയാട്ടി, കെ.വി ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്, എം എൽ ജോസഫ് ,പോൾ എടക്കൂടൻ, കെ വിജയൻ , വർഗീസ് കൊളേരിക്കൽ , എം ഡി ലോനപ്പൻ , കെ.പി ജോസഫ് , കെ.വി ഷാ,
എന്നിവർ പ്രസംഗിച്ചു.








Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും