Hot Posts

6/recent/ticker-posts

ചൂണ്ടച്ചേരിയിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും : രാജേഷ് വാളിപ്ലാക്കൽ




ഭരണങ്ങാനം : കോട്ടയം ജില്ലാ പഞ്ചായത്തിന് ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിൽ സ്വന്തമായുള്ള ഒരേക്കർ 
13 സെന്റ് സ്ഥലം  പ്രയോജനപ്പെടുത്തി വ്യവസായ, സ്റ്റാർട്ടപ്പ് , ഐ.ടി സംരംഭങ്ങൾക്കായുളള മിനി ഇൻഡസ് ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.



ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാവും തുടർ നടപടികൾ.ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയും,വർക്കിംഗ് ഗ്രൂപ്പും പദ്ധതി ആരംഭിക്കുന്നതിന് ശുപാർശ നൽകുകയുണ്ടായി. കഴിഞ്ഞ ഇരുപതു വർഷമായി തരിശു കിടക്കുന്ന ഈ ഭൂമിയിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിനു വേണ്ട കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് പറഞ്ഞു. 



എസ്റ്റേറ്റ് ആരംഭിച്ചാൽ പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും നിരവധി ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. സംസ്ഥാന ഗവൺമെൻറ് മുന്നോട്ടുവെച്ചിട്ടുള്ള ചെറുകിട വ്യവസായങ്ങളെയും സ്വയംതൊഴിൽ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് ഇത് കൂടുതൽ ആക്കം വർദ്ധിപ്പിക്കും. ടൗണിൽ നിന്നും മാറി ഒറ്റപ്പെട്ട സ്ഥലം ആയതിനാൽ പ്രദേശവാസികൾക്ക് വ്യവസായങ്ങൾ വരുന്നതുമൂലം യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.




മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിനായി ഡിവിഷൻ മെമ്പറായ രാജേഷ് വാളിപ്ലാക്കലിനെ ജില്ലാപഞ്ചായത്ത് യോഗം ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചു. 


വില്ലേജ് രേഖകളിൽ പ്രസ്തുത സ്ഥലം നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പുരയിടം ആക്കി മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പാലാ ആർ.ഡി.ഒ മീനച്ചിൽ തഹസീൽദാർ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് കത്ത് നൽകി കഴിഞ്ഞു. വ്യവസായ വകുപ്പുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞതായും ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.









Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും