പാലായിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുറവിലങ്ങാട് തട്ടാറ്തറപ്പിൽ ബിമൽ ബാബുവിന്റെ സംസ്കാരം ഇന്ന് (ഫെബ്രുവരി 28) വൈകുന്നേരം 4.00 മണിക്ക് ക്ലാരറ്റ് ഭവനു സമീപത്തുള്ള വീട്ടുവളപ്പിൽ നടത്തും. മൃതദേഹം ഇന്ന് രാവിലെ 11.00ന് പാലായിൽ നിന്നും കോഴാ ജംഗ്ഷനിൽ എത്തിച്ച് കോഴാ ജംഗ്ഷനിൽനിന്നും വിലാപയാത്രയായി വീട്ടിലേക്ക് പോകുന്നതാണ്. തുടർന്ന് പൊതുദർശനവും ഉണ്ടാകും.
അതേസമയം യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ ഇന്നോവാ കാർ ഓവർ സ്പീഡിന് ഗതാഗത വകുപ്പിൻ്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണെന്ന് രേഖകൾ പറയുന്നു. അമിത വേഗതയിൽ പാഞ്ഞ KL 10 AW 2277 മലപ്പുറം രജിസ്ട്രേഷനുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്.
ആമിന വേങ്ങത്ത് c/o ഇസ്മയിൽ മുഹമ്മദ് കോരൻകണ്ടൻ പൂക്കോട്ടൂർ പി ഒ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇന്നോവയാണ് ഒരു യുവാവിൻ്റെ ജീവനെടുക്കയും മറ്റൊരാളെ ഗുരുതരമായ പരുക്കേൽപ്പിക്കുകയും ചെയ്തത്. വിവിധ കേന്ദ്രങ്ങളിലെ വേഗതാ ലംഘനത്തിന് എറണാകുളം ആർടിഓ ആണ് ഈ വാഹനത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്.